₹ 50,000/-
ജനറൽ വിഭാഗം ഒന്നാം സമ്മാനം
മനുഷ്യാവകാശങ്ങളെ കുറിച്ച് ലോകം ചിന്തിക്കുന്നതിന്റെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് പ്രവാചകരുടെ അറഫാ പ്രഭാഷണം. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയാണ് പ്രവാചകന് ലോകത്തെ ആദ്യ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. ഓരോ മനുഷ്യന്റെയും സാമൂഹികവും സാമ്പത്തികവും ജൈവികവുമായ മുഴുവന്‍ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മനുഷ്യ കുലം കണ്ട ഏറ്റവും അദ്വിതീയമായ ഇടപെടലായിരുന്നു അത്. ഇസ്ലാമിക രാഷ്ട്രങ്ങളിലും മുസ്ലിം സമൂഹത്തിലും ഈ അവകാശങ്ങള്‍ മാന്യമായി പരിഗണിക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നതാണ് യാഥാര്‍ഥ്യം. പ്രവാചകരുടെ അറഫാ പ്രഭാഷണത്തിന്റെ വെളിച്ചത്തില്‍, ഇസ്ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളെയും ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന പടിഞ്ഞാറിന്റെ അപചയങ്ങളെയും ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ പഠനമാണിത്.
പുസ്തകം വായിക്കാം‘The Illuminated Lantern’ അഥവാ പ്രകാശപൂരിതമായ വിളക്ക് എന്നത് മുത്ത്നബിയെ ആണ് സൂചിപ്പിക്കുന്നത്. ഉമർ ഖാലിദ് എന്ന സഹോദരങ്ങൾ മുത്ത് നബിയെ കുറിച്ച് അറിയാൻ നടത്തുന്ന ശ്രമങ്ങളുമാണ് പുസ്തകം ചർച്ച ചെയ്യുന്നത്. അവരുടെ മാതാപിതാക്കളിൽ നിന്നും, അവരുടെ ബന്ധുക്കളിൽ നിന്നും, അവിരുടെ നാട്ടിലെ ഒരു ഫഖ്റിൽ നിന്നുമൊക്കെ അവർ മുത്ത്നബിയെ കുറിച്ച് അറിയുകയാണ്. മുത്ത് നബിയുടെ ഉപ്പാപ്പമാരെ കുറിച്ചും കുടുംബത്തെ കുറിച്ചും ചർച്ച ചെയ്ത് മുത്ത് നബിയുടെ ജനനം വരെ എത്തി നിൽക്കുന്ന രീതിയിലാണ് പുസ്തകം ക്രമീകരിച്ചിട്ടുള്ളത്. മുത്ത് നബിയെ കുറിച്ച് അറിയാൻ നമ്മുടെ കുട്ടികൾക്ക് ഇത് ഒരു മുതൽകൂട്ടാകും എന്നാണ് പ്രതീക്ഷ.
പുസ്തകം വായിക്കാംരജിസ്ട്രേഷൻ
നവംബർ 13 വരെ രജിസ്ട്രേഷൻ
പുസ്തക വായന
റജിസ്ട്രേഷൻ കാറ്റഗറി അനുസരിച്ചു ഓൺലൈനിൽ വായിക്കാം
പ്രാഥമിക പരീക്ഷ
നവംബർ 13 വരെ പ്രാഥമിക പരീക്ഷ എഴുതാം
അവസാന പരീക്ഷ
നവംബർ 20 ന് ഫൈനൽ പരീക്ഷ ഓൺലൈനിൽ
പരീക്ഷാ ഫലം
നവംബർ 26ന് പരീക്ഷാ ഫലം ഓൺലൈനിൽ
ജനറൽ , സ്റ്റുഡന്റസ് സീനിയർ & ജൂനിയർ കാറ്റഗറികളിൽ
ജനറൽ വിഭാഗം ഒന്നാം സമ്മാനം
ജനറൽ വിഭാഗം രണ്ടാം സ്ഥാനം
വിദ്യാർത്ഥികളുടെ വിഭാഗം ഒന്നാം സമ്മാനം
വിദ്യാർത്ഥികളുടെ വിഭാഗം രണ്ടാം സ്ഥാനം
പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങൾ ഓരോ വർഷവും ബുക്ക് ടെസ്റ്റിലൂടെ അനുവാചകരിലേക്ക്
ബുക്ടെസ്റ്റ് പ്രവാചക ജീവിതവും അധ്യാപനങ്ങളും മലയാളികൾകിടയിൽ കൂടുതൽ വായിക്കപ്പെടാനും പഠന വിധേയമാക്കാനും ലക്ഷ്യം വെച്ചുള്ള രിസാല സ്റ്റഡി സർക്കിളിന്റെ പ്രധാന പ്രവർത്തനമാണ് ബുക്ടെസ്റ്റ്, തിരുനബി ജീവിതത്തിലെ നിശ്ചിത ഭാഗങ്ങൾ തിരഞ്ഞെടുത്ത് കഴിവുറ്റ എഴുത്തുകാരെ കൊണ്ട് എഴുതിക്കുന്ന ഗ്രന്ഥങ്ങളാണ് ബുക്ടെസ്റ്റിന് പരിഗണിക്കുന്നത്. ഒരു പുസ്തകം അടിസ്ഥാനമാക്കിയുള്ള മത്സരപരീക്ഷ എന്ന നിലയിൽ ഗൾഫിൽ അടയാളപ്പെടുത്താനായിട്ടുണ്ട്, 2008 ൽ ആരംഭിച്ച് 13 വർഷം കൊണ്ട് നബി ജീവിതത്തെ പ്രവാസലോകത്തെ അസംഖ്യം മലയാളികളെ വായിപ്പിക്കാനും പഠിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്, ബുക്ടെസ്റ്റ് ഈ വർഷം മുതൽ ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്, ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമപ്പുറം ഇതര രാജ്യങ്ങളിലെ മലയാളികളിലേക്ക് കൂടി വ്യവസ്ഥാപിതമായി ബുക്ടെസ്റ്റ് സമർപ്പിക്കുകയാണ്.
തിരുനബി(സ)യുടെ മദീനയെ സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ വായിച്ചവരും വായിക്കുന്നവരും ആണ് നാം. പുസ്തക ങ്ങളില്‍ അധികവും മദീനയുടെ പവിത്രതയും മഹത്വവും വിശദീകരിക്കുകയും മുത്ത് നബി(സ)യുടെ മദീനയിലെ ജീവിതത്തെ വരച്ചു കാട്ടുന്നവയും ആയിരിക്കും. എന്നാല്‍ മദീനയിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി, ഗോത്ര സമൂഹങ്ങ ളുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ഇങ്ങനെ മദീനയെ സംബന്ധിച്ച് ഒരു അക്കാദമിക പഠനത്തിന് വിധേയമാക്കപ്പെടുന്ന പുസ്തകങ്ങള്‍ വിരളമാണ്. ഇതിനൊരു തിരുത്ത് കൊണ്ട് വരാനാണ് ഈ കൃതിയിലൂടെ പുസ്തക രചയിതാവ് ആഗ്രഹിക്കുന്നത്. ഈ പുസ്തകം പഠനാത്മകമായ അക്കാദമിക സ്വഭാവത്തില്‍ രചിക്കപ്പെട്ട പുസ്തകം ആയത് കൊണ്ട് വളരെ വൈജ്ഞാനിക സമ്പുഷ്ടവും മദീനയെ സംബന്ധിച്ച് മുത്ത്‌നബി(സ)യുടെ കാലത്തും അതിന്റെ മുമ്പും പിമ്പുമുള്ള അവസ്ഥാ വിശേഷങ്ങളും ഈ പുസ്തകത്തില്‍ ധാരാളമായി പ്രതിപാദിക്കുന്നു.