RSC

Global Book Test

പ്രവാചക ജീവിതത്തെ അധികരിച്ച്‌ ആർ എസ് സി നടത്തുന്ന പതിമൂന്നാമത് ബുക്‌ടെസ്റ്റ്‌.

ബുക്‌ടെസ്റ്റ്‌ ഈ വർഷം മുതൽ ​ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്, 13ാമത് എഡിഷൻ ബുക്ടെസ്റ്റ് ഇന്ത്യക്കും ​ഗൾഫ് രാജ്യങ്ങൾക്കുമപ്പുറം ഇതര രാജ്യങ്ങളിലെ മലയാളികളിലേക്ക് കൂടി വ്യവസ്ഥാപിതമായി സമർപ്പിക്കുകയാണ്.

Read Book

image

അറഫാ പ്രഭാഷണം

ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല

മനുഷ്യാവകാശങ്ങളെ കുറിച്ച് ലോകം ചിന്തിക്കുന്നതിന്റെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് പ്രവാചകരുടെ അറഫാ പ്രഭാഷണം. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയാണ് പ്രവാചകന്‍ ലോകത്തെ ആദ്യ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. ഓരോ മനുഷ്യന്റെയും സാമൂഹികവും സാമ്പത്തികവും ജൈവികവുമായ മുഴുവന്‍ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മനുഷ്യ കുലം കണ്ട ഏറ്റവും അദ്വിതീയമായ ഇടപെടലായിരുന്നു അത്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലും മുസ്‌ലിം സമൂഹത്തിലും ഈ അവകാശങ്ങള്‍ മാന്യമായി പരിഗണിക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നതാണ് യാഥാര്‍ഥ്യം. പ്രവാചകരുടെ അറഫാ പ്രഭാഷണത്തിന്റെ വെളിച്ചത്തില്‍, ഇസ്‌ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളെയും ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന പടിഞ്ഞാറിന്റെ അപചയങ്ങളെയും ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ പഠനമാണിത്.image

The Illuminated Lantern

Noufal Abdulkareem

‘The Illuminated Lantern’ അഥവാ പ്രകാശപൂരിതമായ വിളക്ക്‌ എന്നത്‌ മുത്ത്നബിയെ ആണ്‌ സൂചിപ്പിക്കുന്നത്‌. ഉമർ ഖാലിദ്‌ എന്ന സഹോദരങ്ങൾ മുത്ത്‌ നബിയെ കുറിച്ച്‌ അറിയാൻ നടത്തുന്ന ശ്രമങ്ങളുമാണ്‌ പുസ്തകം ചർച്ച ചെയ്യുന്നത്‌. അവരുടെ മാതാപിതാക്കളിൽ നിന്നും, അവരുടെ ബന്ധുക്കളിൽ നിന്നും, അവിരുടെ നാട്ടിലെ ഒരു ഫഖ്‌റിൽ നിന്നുമൊക്കെ അവർ മുത്ത്‌നബിയെ കുറിച്ച്‌ അറിയുകയാണ്‌. മുത്ത്‌ നബിയുടെ ഉപ്പാപ്പമാരെ കുറിച്ചും കുടുംബത്തെ കുറിച്ചും ചർച്ച ചെയ്ത്‌ മുത്ത്‌ നബിയുടെ ജനനം വരെ എത്തി നിൽക്കുന്ന രീതിയിലാണ്‌ പുസ്തകം ക്രമീകരിച്ചിട്ടുള്ളത്‌. മുത്ത്‌ നബിയെ കുറിച്ച്‌ അറിയാൻ നമ്മുടെ കുട്ടികൾക്ക്‌ ഇത്‌ ഒരു മുതൽകൂട്ടാകും എന്നാണ്‌ പ്രതീക്ഷ.image

About booktest

ബുക്ടെസ്റ്റ് പ്രവാചക ജീവിതവും അധ്യാപനങ്ങളും മലയാളികൾകിടയിൽ കൂടുതൽ വായിക്കപ്പെടാനും പഠന വിധേയമാക്കാനും ലക്ഷ്യം വെച്ചുള്ള രിസാല സ്റ്റഡി സർക്കിളിന്റെ പ്രധാന പ്രവർത്തനമാണ് ബുക്ടെസ്റ്റ്, തിരുനബി ജീവിതത്തിലെ നിശ്ചിത ഭാ​ഗങ്ങൾ തിരഞ്ഞെടുത്ത് കഴിവുറ്റ എഴുത്തുകാരെ കൊണ്ട് എഴുതിക്കുന്ന ​ഗ്രന്ഥങ്ങളാണ് ബുക്ടെസ്റ്റിന് പരി​ഗണിക്കുന്നത്. ഒരു പുസ്തകം അടിസ്ഥാനമാക്കിയുള്ള മത്സരപരീക്ഷ എന്ന നിലയിൽ ​ഗൾഫിൽ അടയാളപ്പെടുത്താനായിട്ടുണ്ട്, 2008 ൽ ആരംഭിച്ച് 13 വർഷം കൊണ്ട് നബി ജീവിതത്തെ പ്രവാസലോകത്തെ അസംഖ്യം മലയാളികളെ വായിപ്പിക്കാനും പഠിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്, ബുക്ടെസ്റ്റ് ഈ വർഷം മുതൽ ​ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്, ഇന്ത്യക്കും ​ഗൾഫ് രാജ്യങ്ങൾക്കുമപ്പുറം ഇതര രാജ്യങ്ങളിലെ മലയാളികളിലേക്ക് കൂടി വ്യവസ്ഥാപിതമായി ബുക്ടെസ്റ്റ് സമർപ്പിക്കുകയാണ്. സമുഹത്തിലെ എല്ലാ വിഭാ​ഗത്തെയും പരി​ഗണിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത, പതിമൂന്ന്‌ വയസ്സ് വരെ ജൂനിയർ വിഭാ​ഗമായും, പതിനെട്ട് വയസ്സ് വരെ സീനിയർ വിഭാ​ഗമായും പരി​ഗണിക്കുന്നു. വിദ്യാർഥികൾക്ക് പ്രത്യേകം തയ്യാറാക്കിയ ഇം​ഗ്ലീഷ് പുസ്തകങ്ങളാണ് ബുക്ടെസ്റ്റിനാധാരമാക്കുന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവൻ മലയാളികളുമാണ് ജനറൽ വിഭാ​ഗത്തിലുൾപെടുന്നത്.

Book Test 2020

Prizes

General

₹50,000 – First Prize

General

₹25,000 – Second Prize

Students Category

₹10,000 – First Prize

Students Category

₹5,000 – Second Prize

More Details


ജനറല്‍ – മലയാളം

ഈ വിഭാഗത്തില്‍ മുതിര്‍ന്നവര്‍, കുട്ടികള്‍ എന്ന പ്രായവ്യത്യാസമില്ലാതെ മലയാളികള്‍ക്കാണ് അവസരം. രണ്ട് ഘട്ടങ്ങളിലായി ഓണ്‍ലൈനിലാണ് പരീക്ഷ. 'മുഹമ്മദ് നബി (സ്വ) യുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ - അറഫാ പ്രഭാഷണം' എന്നതാണ് ജനറല്‍ വിഭാഗത്തിന്റെ പുസ്തകം. പുസ്തകത്തിന്റെ കൂടെ നല്‍കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. ഒന്നാം ഘട്ട പരീക്ഷയില്‍ 25 ല്‍ 15 മാര്‍ക്ക് ലഭിക്കുന്നവരാണ് അന്തിമ പരീക്ഷക്ക് യോഗ്യത നേടുക. ഫൈനല്‍ പരീക്ഷക്ക് 50-ല്‍ 40 ചോദ്യങ്ങള്‍ ബുക്‌ടെസ്റ്റിന് നിര്‍ദേശിച്ച 'അറഫാ പ്രഭാഷണം' എന്ന പുസ്തകത്തില്‍ നിന്നും 10 ചോദ്യങ്ങള്‍ പുസ്തകത്തിന് പുറത്ത് നിന്നുമായിരിക്കും. പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ പ്രവാചക ചരിത്രവും ജീവിതവുമായും ബന്ധപ്പെട്ടതായിരിക്കും.

സ്റ്റുഡന്റ്സ് - സീനിയര്‍

ഈ വിഭാഗത്തില്‍ 01-01-2003 മുതല്‍ 31-12-2006 വരെ ജനിച്ച ഏത്കുട്ടികള്‍ക്കും പങ്കെടുക്കാം. 'The Illuminated Lantern' എന്ന പുസ്തകത്തിന്റെ കൂടെ നല്‍കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 15 ല്‍ 9 മാര്‍ക്ക് ലഭിക്കുന്നവര്‍ ആയിരിക്കും രണ്ടാം ഘട്ട (ഫൈനല്‍) പരീക്ഷക്ക് യോഗ്യത നേടുക. രണ്ടാംഘട്ട പരീക്ഷയില്‍ 35 ല്‍ 28 ചോദ്യങ്ങള്‍ 'The Illuminated Lantern' എന്ന പുസ്തകത്തില്‍ നിന്നും 7 ചോദ്യങ്ങള്‍ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട് പുറത്ത് നിന്നുള്ള പൊതു ചോദ്യങ്ങളും ആയിരിക്കും.

സ്റ്റുഡന്റ്സ് - ജൂനിയര്‍

ഈ വിഭാഗത്തില്‍ 01-01-2007 നു ശേഷം ജനിച്ച ഏത് കുട്ടികള്‍ക്കും പങ്കെടുക്കാം. 'The Illuminated Lantern' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ കൂടെ നല്‍കുന്ന ചോദ്യങ്ങള്‍ക്കായിരിക്കും ഒന്നാം ഘട്ടത്തില്‍ ഉത്തരങ്ങള്‍ നല്‍കേണ്ടത്. 15 ല്‍ 9 മാര്‍ക്ക് ലഭിക്കുന്നവര്‍ ആയിരിക്കും രണ്ടാം ഘട്ട (ഫൈനല്‍) പരീക്ഷക്ക് യോഗ്യത നേടുക. രണ്ടാംഘട്ട പരീക്ഷയില്‍ 25 ല്‍ 20 ചോദ്യങ്ങള്‍ 'The Illuminated Lantern' എന്ന പുസ്തകത്തില്‍ നിന്നും 5 ചോദ്യങ്ങള്‍ പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട് പുറത്ത് നിന്നുള്ള പൊതു ചോദ്യങ്ങളും ആയിരിക്കും.

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍

മനുഷ്യാവകാശങ്ങളെ കുറിച്ച് ലോകം ചിന്തിക്കുന്നതിന്റെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് പ്രവാചകരുടെ അറഫാ പ്രഭാഷണം. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയാണ് പ്രവാചകന്‍ ലോകത്തെ ആദ്യ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്. ഓരോ മനുഷ്യന്റെയും സാമൂഹികവും സാമ്പത്തികവും ജൈവികവുമായ മുഴുവന്‍ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മനുഷ്യ കുലം കണ്ട ഏറ്റവും അദ്വിതീയമായ ഇടപെടലായിരുന്നു അത്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലും മുസ്‌ലിം സമൂഹത്തിലും ഈ അവകാശങ്ങള്‍ മാന്യമായി പരിഗണിക്കപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ വകവെച്ചുനല്‍കുന്നതില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നതാണ് യാഥാര്‍ഥ്യം. പ്രവാചകരുടെ അറഫാ പ്രഭാഷണത്തിന്റെ വെളിച്ചത്തില്‍, ഇസ്‌ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളെയും ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന പടിഞ്ഞാറിന്റെ അപചയങ്ങളെയും ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ പഠനമാണിത്.

The Illuminated Lantern

The Illuminated Lantern is an account of Omar and Khalid, two brothers who are keen to learn. The brothers make a journey of learning by urging their beloved ones around them to unlock the Wit and wisdom. Their parents, aunt, a pious wanderer and their teacher try to quench the thirst of these boys. The narrative style of the book takes the readers of young generation into an easy but fruitful chronological reading of the genealogy, lives of forefathers and the holy birth of Prophet Muhammad (PBUH). A rewarding gif for the little buds to grow and get inspired.

12

Continous Years

25000

+ book readers every year

20000

+ Candidates Every Year

10

+ Countries

Vision

തിരുനബി(സ)യുടെ മദീനയെ സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ വായിച്ചവരും വായിക്കുന്നവരും ആണ് നാം. പുസ്തക ങ്ങളില്‍ അധികവും മദീനയുടെ പവിത്രതയും മഹത്വവും വിശദീകരിക്കുകയും മുത്ത് നബി(സ)യുടെ മദീനയിലെ ജീവിതത്തെ വരച്ചു കാട്ടുന്നവയും ആയിരിക്കും. എന്നാല്‍ മദീനയിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി, ഗോത്ര സമൂഹങ്ങ ളുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ഇങ്ങനെ മദീനയെ സംബന്ധിച്ച് ഒരു അക്കാദമിക പഠനത്തിന് വിധേയമാക്കപ്പെടുന്ന പുസ്തകങ്ങള്‍ വിരളമാണ്. ഇതിനൊരു തിരുത്ത് കൊണ്ട് വരാനാണ് ഈ കൃതിയിലൂടെ പുസ്തക രചയിതാവ് ആഗ്രഹിക്കുന്നത്. ഈ പുസ്തകം പഠനാത്മകമായ അക്കാദമിക സ്വഭാവത്തില്‍ രചിക്കപ്പെട്ട പുസ്തകം ആയത് കൊണ്ട് വളരെ വൈജ്ഞാനിക സമ്പുഷ്ടവും മദീനയെ സംബന്ധിച്ച് മുത്ത്‌നബി(സ)യുടെ കാലത്തും അതിന്റെ മുമ്പും പിമ്പുമുള്ള അവസ്ഥാ വിശേഷങ്ങളും ഈ പുസ്തകത്തില്‍ ധാരാളമായി പ്രതിപാദിക്കുന്നു.