₹ 50,000/-
ജനറൽ വിഭാഗം ഒന്നാം സമ്മാനം
പ്രവാചക ചരിത്ര വിജ്ഞാന ശാഖയെ സീറ അഥവാ സീറത്തുന്നബവിയ്യ എന്നാണ് വിശേഷിപ്പിക്കുന്നത്. സീറയിൽ രചിക്കപ്പെട്ട ക്ലാസിക്കൽ കൃതികളിലെ വിജ്ഞാനീയങ്ങളെ അപ്പടി മൊഴിമാറ്റുന്നതിന് പകരം പുതിയ കാല സങ്കേതങ്ങളെ കൂടി ഉൾക്കൊണ്ടുള്ള അവതരണം. ജനനം മുതലുള്ള പ്രവാചകചരിത്രം പരമാവധി ഭാഗങ്ങൾ പ്രതിപാദിക്കുന്നതോ ടൊപ്പം, സന്ദർഭനുസാരം വിവിധ വിശദീകരണങ്ങളും ആധുനിക സീറ എഴുത്തുകാരുടെ നിരീക്ഷണങ്ങളും ചേർത്തുകൊണ്ടാണ് രചന. പ്രവാചക ജീവിതത്തെ വൈജ്ഞാനിക തലത്തിൽ സമഗ്രമായും സാങ്കേതികതലത്തിൽ ലളിതമായും അവതരിപ്പിക്കാനുള്ള ശ്രമം. എല്ലാ തരം വായനക്കാർക്കും കടന്നുപോകാവുന്ന ആകർഷകമായ ഭാഷ. മലയാളത്തിന്റെ നബിയെഴുത്ത് ആധുനികതയെ തൊടുന്ന മനോഹരമായ അനുഭവമാണ് ഈ രചന സമ്മാനിക്കുന്നത്.
'The Guide is Born' അതായത് 'ഉമ്മത്തിനു പ്രിയപ്പെട്ടവര്‍' എന്നത് മുത്ത് നബിയെയാണ് സൂചിപ്പിക്കുന്നത്. തിരുനബി (സ്വ) യുടെ ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ വളരെ ഉത്സാഹം കാണിക്കുന്ന ഉമര്‍, ഖാലിദ് എന്നീ രണ്ട് കുട്ടികളുടെ കഥ പറയുന്ന പുസ്തകമാണിത്. മാതാപിതാക്കളായ ഇബ്രാഹിമും ഐഷയും അവരുടെ അറിവന്വേഷണത്തിനു എല്ലാ പിന്തുണയും നല്‍കുന്നു. എല്ലാ അനുകൂല സാഹചര്യങ്ങളും പ്രവാചകനെ (സ്വ) ക്കുറിച്ചുള്ള അവരുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമാക്കി മാറ്റുന്നു. പ്രവാചകന്റെ (സ്വ) കുട്ടിക്കാലം വിവരിക്കുന്ന രീതിയില്‍ പുസ്തകം കഥ പറയുന്നു. നബി (സ്വ) യുടെ പ്രവാചകത്വത്തിന് മുമ്പുള്ള മഹത്തായ സ്വഭാവത്തെയും ജീവിതത്തെയും കുറിച്ച് പഠിക്കാന്‍ കുട്ടികള്‍ക്ക് ഒരു നല്ല സമ്മാനമാണ് ഈ പുസ്തകം.
പുസ്തകം വാങ്ങാംരജിസ്ട്രേഷൻ
സെപ്റ്റംബർ 14 - നവംബർ 9
പുസ്തക വായന
രാജ്യങ്ങളിലെ രിസാല സ്റ്റഡി സർക്കിൾ ഘടകങ്ങളിൽ നിന്ന് പുസ്തകം കൈപ്പറ്റാം
പ്രാഥമിക പരീക്ഷ
ഒക്ടോബർ 29 വരെ പ്രാഥമിക പരീക്ഷ എഴുതാം
അവസാന പരീക്ഷ
നവംബർ 3 ,4 തീയതിയിൽ പരീക്ഷ ഓൺലൈനിൽ
പരീക്ഷാ ഫലം
നവംബർ 9 ന് പരീക്ഷാ ഫലം ഓൺലൈനിൽ
ജനറൽ, സ്റ്റുഡന്റസ് സീനിയർ & ജൂനിയർ കാറ്റഗറികളിൽ
ജനറൽ വിഭാഗം ഒന്നാം സമ്മാനം
ജനറൽ വിഭാഗം രണ്ടാം സ്ഥാനം
വിദ്യാര്‍ഥികളുടെ വിഭാഗം ഒന്നാം സമ്മാനം
വിദ്യാര്‍ഥികളുടെ വിഭാഗം രണ്ടാം സ്ഥാനം
പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങൾ ഓരോ വർഷവും ബുക്‌ടെസ്റ്റിലൂടെ അനുവാചകരിലേക്ക്
ബുക്ടെസ്റ്റ് പ്രവാചക ജീവിതവും അധ്യാപനങ്ങളും മലയാളികൾകിടയിൽ കൂടുതൽ വായിക്കപ്പെടാനും പഠന വിധേയമാക്കാനും ലക്ഷ്യം വെച്ചുള്ള രിസാല സ്റ്റഡി സർക്കിളിന്റെ പ്രധാന പ്രവർത്തനമാണ് ബുക്ടെസ്റ്റ്, തിരുനബി ജീവിതത്തിലെ നിശ്ചിത ഭാഗങ്ങൾ തിരഞ്ഞെടുത്ത് കഴിവുറ്റ എഴുത്തുകാരെ കൊണ്ട് എഴുതിക്കുന്ന ഗ്രന്ഥങ്ങളാണ് ബുക്ടെസ്റ്റിന് പരിഗണിക്കുന്നത്. ഒരു പുസ്തകം അടിസ്ഥാനമാക്കിയുള്ള മത്സരപരീക്ഷ എന്ന നിലയിൽ ഗൾഫിൽ അടയാളപ്പെടുത്താനായിട്ടുണ്ട്, 2008 ൽ ആരംഭിച്ച് 14 വർഷം കൊണ്ട് നബി ജീവിതത്തെ പ്രവാസലോകത്തെ അസംഖ്യം മലയാളികളെ വായിപ്പിക്കാനും പഠിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്, ബുക്ടെസ്റ്റ് ഈ വർഷം മുതൽ ഗ്ലോബൽ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്, ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കുമപ്പുറം ഇതര രാജ്യങ്ങളിലെ മലയാളികളിലേക്ക് കൂടി വ്യവസ്ഥാപിതമായി ബുക്ടെസ്റ്റ് സമർപ്പിക്കുകയാണ്.
തിരുനബി(സ്വ)യുടെ മദീനയെ സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ വായിച്ചവരും വായിക്കുന്നവരും ആണ് നാം. പുസ്തകങ്ങളില്‍ അധികവും മദീനയുടെ പവിത്രതയും മഹത്വവും വിശദീകരിക്കുകയും മുത്ത് നബി(സ)യുടെ മദീനയിലെ ജീവിതത്തെ വരച്ചു കാട്ടുന്നവയും ആയിരിക്കും. എന്നാല്‍ മദീനയിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി, ഗോത്ര സമൂഹങ്ങ ളുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ഇങ്ങനെ മദീനയെ സംബന്ധിച്ച് ഒരു അക്കാദമിക പഠനത്തിന് വിധേയമാക്കപ്പെടുന്ന പുസ്തകങ്ങള്‍ വിരളമാണ്. ഇതിനൊരു തിരുത്ത് കൊണ്ട് വരാനാണ് ഈ കൃതിയിലൂടെ പുസ്തക രചയിതാവ് ആഗ്രഹിക്കുന്നത്. ഈ പുസ്തകം പഠനാത്മകമായ അക്കാദമിക സ്വഭാവത്തില്‍ രചിക്കപ്പെട്ട പുസ്തകം ആയത് കൊണ്ട് വളരെ വൈജ്ഞാനിക സമ്പുഷ്ടവും മദീനയെ സംബന്ധിച്ച് മുത്ത്‌നബി(സ)യുടെ കാലത്തും അതിന്റെ മുമ്പും പിമ്പുമുള്ള അവസ്ഥാ വിശേഷങ്ങളും ഈ പുസ്തകത്തില്‍ ധാരാളമായി പ്രതിപാദിക്കുന്നു.